ഇങ്ങനെ പോയാല്‍ 100 കോടി ഉറപ്പ് !പ്രേമലു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (09:10 IST)
ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് പ്രേമലു. നാലാഴ്ചയായി കേരളത്തില്‍ നിന്ന് ഒരുകോടി കളക്ഷനില്‍ താഴാതെ ദിവസവും ചിത്രം നേടുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് പ്രേമലു.

ആഗോള ബോക്‌സ് ഓഫീസില്‍ 70 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ് നസ്‌ലെന്‍ നായകനായ എത്തിയ പ്രേമലു.ഭ്രമയുഗം പ്രദര്‍ശനത്തിലെത്തുന്നതിന് മുമ്പേ എത്തിയ ചിത്രമാണ് പ്രേമലു. ഇപ്പോഴും ഏറ്റവും കൂടുതല്‍ തിയേറ്ററുകള്‍ കൈവശം വച്ചിരിക്കുന്നതും ഈ യുവ താരനിരയുടെ ചിത്രമാണ്.മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പിലും നസ്‌ലെന്റെ പ്രേമലു വീണില്ല. കേരളത്തിന് പുറത്തും കാഴ്ചക്കാര്‍ ഏറുകയാണ്. ഇത് ഭ്രമയുഗത്തിന് ഭീഷണി ആകുന്നുണ്ടെങ്കിലും ഭാവി മലയാള സിനിമയുടെ പ്രതീക്ഷയാണ് പ്രേമലു.ഭ്രമയുഗത്തിനേക്കാളും പ്രേമയുഗമാണ് കേരളത്തിലും നിറഞ്ഞ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.ALSO READ:
Lok Sabha Election 2024: മുകേഷിന് 'കൊല്ലം' കടക്കുക അത്ര എളുപ്പമല്ല ! 'പ്രേമചന്ദ്രന്‍ ഫാക്ടര്‍' എല്‍ഡിഎഫിന് വെല്ലുവിളി

ഇത് ട്രാക്കില്‍ പോകുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ തന്നെ പ്രേമലു 100 കോടി ക്ലബില്‍ എത്തും.ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 70 കോടി പിന്നിട്ടു കഴിഞ്ഞു.ALSO READ:
ഫെബ്രുവരി 29വരെ ചൂട് കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :