5 സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ചു കോടി രൂപ പ്രതിഫലം ! ആരാധകരെ ഞെട്ടിച്ച് മഹേഷ് ബാബു

Mahesh babu,rajamauli,RRR Movie
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (17:36 IST)
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് മഹേഷ് ബാബു. ഒരു സിനിമയില്‍ അഭിനയിക്കുമ്പോഴും പ്രതിഫലം ഉയര്‍ത്താറാണ് നടന്റെ പതിവ്. വന്‍ തുക താരത്തിന് നല്‍കാനും നിര്‍മ്മാതാക്കളും തയ്യാറാണ്.ഫോണ്‍പേയുമായുള്ള മഹേഷ് ബാബുവിന്റെ ഡീലിന് കോടികള്‍ പ്രതിഫലമായി ലഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച് അറിയിക്കാന്‍ താരങ്ങളുടെ ശബ്ദം ഫോണ്‍പേ അടുത്തിടെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇതിനായി മലയാളത്തില്‍ നിന്നും മമ്മൂട്ടിയും തെലുങ്കില്‍ നിന്നും മഹേഷ് ബാബുവിനെയും ഫോണ്‍പേ സമീപിച്ചു. 5 സെക്കന്‍ഡ് മാത്രം ഉള്ള ശബ്ദം നല്‍കുവാനായി താരത്തിന് ലഭിച്ചത് പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം അഞ്ച് കോടിയാണ് മഹേഷ് ബാബുവിന് പ്രതിഫലമായി ലഭിച്ചത്. ഫോണ്‍ പേ വഴിയുള്ള പണമിടപാട് പൂര്‍ത്തിയായാല്‍ താരങ്ങളുടെ ശബ്ദത്തില്‍ അത് കേള്‍ക്കും.
പുതിയ ഫീച്ചര്‍ പെട്ടെന്ന് ജനപ്രിയമായി.ഇതിനായി നടന്‍ വന്‍ തുക വാങ്ങി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :