'ഇന്ത്യന്‍ 2' എപ്പോള്‍? ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, പുതിയ വിവരങ്ങള്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (17:20 IST)
'ഇന്ത്യന്‍ 2' ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായി. സിദ്ധാര്‍ത്ഥും പ്രിയ ഭവാനി ശങ്കറും ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ് ടീം ഇപ്പോള്‍.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും അതിവേഗം പുരോഗമിക്കുന്നതിനാല്‍ വൈകാതെ തന്നെ റിലീസ് പ്രഖ്യാപനം ഉണ്ടാകും.
ഇന്ത്യന്‍ 2' ല്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, വിവേക്, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.ALSO READ: 72 അല്ല 73 കോടി! 100 കോടി പിടിച്ചെടുക്കാന്‍ പ്രേമലു