രജനികാന്തിന്റെ 'വേട്ടയന്‍' എന്തായി? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (12:23 IST)
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയന്റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. അവസാനഘട്ട ചിത്രീകരണമാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. കഴിഞ്ഞദിവസം രജനികാന്ത് ചെന്നൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പോയി.

ഈ ഷെഡ്യൂളോടെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.മാര്‍ച്ചില്‍ സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകും.ബിഗ് ബജറ്റ് എന്റര്‍ടെയ്നറില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്‍, തെലുങ്ക് താരം റാണ ദഗ്ഗുബതി, മലയാളം താരം ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു മുസ്ലീം പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :