മോഹന്‍ലാലിനൊപ്പം ശിവകാര്‍ത്തികേയന്‍, വരാനിരിക്കുന്നത് ആക്ഷന്‍ എന്റര്‍ടൈനര്‍, പുതിയ വിവരങ്ങള്‍

Sivakarthikeyan Mohanlal
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (15:12 IST)
Sivakarthikeyan Mohanlal
സംവിധായകന്‍ എആര്‍ മുരുകദോസ് തന്റെ സിനിമയുടെ തയ്യാറെടുപ്പിലാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ശിവകാര്‍ത്തികേയന്‍ ആണ് നായകന്‍.ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

പൂജ ചടങ്ങുകള്‍ ഓടെയാണ് സിനിമയ്ക്ക് തുടക്കമായിരിക്കുന്നത്.പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ശിവകാര്‍ത്തികേയന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നോ ഫെബ്രുവരി 17 നോ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു.


അതേസമയം, ചിത്രത്തില്‍ നായികയായി കന്നഡ നടി രുക്മിണി വസന്ത് കരാര്‍ ഒപ്പിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി മൃണാല്‍ ഠാക്കൂറുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നു എന്നും കേട്ടിരുന്നു.

ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറില്‍ തിരുപ്പതി പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

മോഹന്‍ലാല്‍, വിദ്യുത് ജംവാള്‍ എന്നിവരുമായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'എസ്‌കെ 21' എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടില്ല.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :