1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prashant balakrishnan proposed lena after watching her viral interview

ആ വൈറലായ ഇന്റര്‍വ്യൂ ആണ് വഴിത്തിരിവായത്, ലെനയുടെയും പ്രശാന്തിന്റെയും പ്രണയകഥ

Lena and prashant
Lena and prashant
തന്റെ വിവാഹവാര്‍ത്തയിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായിട്ടായിരുന്നു ലെനയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗന്‍യാന്‍ പദ്ധതിയിലെ ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തിയതോടെയാണ് ലെനയുടെ രണ്ടാം വിവാഹത്തെ പറ്റിയുള്ള വാര്‍ത്ത ആരാധകര്‍ അറിയുന്നത്.
 
തങ്ങള്‍ രണ്ടുപേരെയും ഒന്നിപ്പിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സാണെന്ന് ലെനയും പ്രശാന്തും പറയുന്നു. മതം,ആത്മീയത, മാനസികാരോഗ്യം എന്നിവയെ പറ്റിയെല്ലാം ലെന മനസ്സ് തുറന്ന ആ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ അതേ അഭിമുഖം കണ്ടതോടെയാണ് ലെനയോട് ഇഷ്ടം തോന്നുന്നതെന്ന് പ്രശാന്ത് പറയുന്നു. തുടര്‍ന്ന് പ്രശാന്ത് ലെനയുമായി നേരില്‍ വിളിക്കുകയായിരുന്നു. സംസാരിച്ച് വന്നപ്പോള്‍ രണ്ടുപേരും ഒരേ വൈബിലാണെന്ന് മനസിലായെന്നും അതോടെ കുടുംബവുമായി ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും ലെന പറയുന്നു. യൂട്യൂബ് വഴി പെണ്ണ് കണ്ടത് രസകരമായ അനുഭവമാണെന്നാണ് ഇതിനെ പറ്റി പ്രശാന്ത് പറയുന്നത്.
 
പ്രശാന്തിന്റെയും ലെനയുടെയും രണ്ടാം വിവാഹമാണിത്. ബെംഗളുരുവില്‍ നടന്ന വിവാഹത്തിന്റെ റിസപ്ഷന്‍ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പ്രശസ്ത ഷെഫ് സുരേഷ് പിള്ള പങ്കുവെച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന് പ്രശാന്ത് നായര്‍ പറയുന്നതും വീഡിയോയിലുണ്ട്.
അടുത്ത ലേഖനം
'സീന്‍ മോനേ..!' ആവേശത്തിലെ 'ജാഡ' പാട്ടെത്തി; ഫഹദിനായി പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി