ഇത്തിരി സാഹസികത ആവാം, സ്രാവുകള്‍ക്കൊപ്പം നീന്തി എസ്തര്‍ അനില്‍, നടിയുടെ മാലിദീപ് വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (10:38 IST)
ജീവിതത്തില്‍ അല്പം സാഹസികത ആവാം എന്ന പക്ഷക്കാരിയാണ് നടി എസ്തര്‍ അനില്‍. അതിലൂടെ തനിക്ക് മുന്നില്‍ എത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള ശക്തി ആര്‍ജ്ജിച്ചെടുക്കാന്‍ ആവും എന്നാണ് നടി കരുതുന്നത്. മാലിദ്വീപിലെത്തി സാഹസിക യാത്ര നടത്തിയിരിക്കുകയാണ് എസ്തര്‍.സ്‌നോര്‍ക്കലിങ് വിഡിയോ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചു. നടി വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ താഴെ സ്രാവുകളും തിരണ്ടികളും പോകുന്നത് കാണാം.താജ് കോറല്‍ റീഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നിന്നാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സഞ്ചാരികളെ ആകര്‍ഷിക്കാനായി നിരവധി ജല പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഹെംബാദു ദ്വീപില്‍ പവിഴപ്പുറ്റുകളുടെ ലഗൂണില്‍ സ്ഥിതി ചെയ്യുന്ന ആഡംബര റിസോര്‍ട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കോറല്‍ റീഫില്‍ ഒരു ഡൈവ് സ്‌കൂളും ഫിറ്റ്‌നസ് സെന്ററും ഔട്ട്‌ഡോര്‍ പൂളും സ്പാ ചികിത്സകളും തുടങ്ങി നിരവധി സൗകര്യങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സ്നോര്‍ക്കലിങ്, ഫിഷ് ഫീഡിങ് ജല വിനോദങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.മാലെ നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :