രേണുക വേണു|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (09:08 IST)
തെന്നിന്ത്യന്‍ സിനിമയിലെ താരരാജാവാണ് രജനികാന്ത്. എന്നാല്‍, സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം രജനികാന്തിന് ഉണ്ടായിരുന്നു. ഇതേ കുറിച്ച് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്. 1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം. സിനിമയെ സ്വപ്നം കണ്ടിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കിട്ടുന്ന ജോലിക്കെല്ലാം രജനി പോയിരുന്നു.
സിനിമയിലെത്തും മുന്‍പ് ബസ് കണ്ടക്ടറായിരുന്നു രജനികാന്ത്. കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് മാസം 750 രൂപ മാത്രമായിരുന്നു രജനികാന്തിന്റെ ശമ്പളം.