30 കോടി കളക്ഷന്‍, നേട്ടം ഒരാഴ്ച കൊണ്ട് ,കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:45 IST)
കാര്‍ത്തിയും അദിതി ശങ്കറും ഒന്നിച്ച് അഭിനയിച്ച പുതിയ ചിത്രം വിരുമന്‍ ഓഗസ്റ്റ് 12 നാണ് പ്രദര്‍ശനത്തിന് എത്തിയത്. 30 കോടി കളക്ഷനാണ് ആദ്യത്തെ ഒരാഴ്ച കൊണ്ട് ചിത്രം സ്വന്തമാക്കിയത്.

റിലീസ് ദിവസം 8.2 കോടിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം 10 കോടി, മൂന്നാം ദിവസം 10.85 കോടി എന്നിങ്ങനെ ചിത്രം നേടി.

അടുത്ത ആഴ്ചയോടെ ചിത്രം 50 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമെന്നും തമിഴ്നാട്ടില്‍ മാത്രം 45 കോടി കളക്ഷന്‍ കടക്കുമെന്നും പ്രതീക്ഷിക്കുന്നു. 'വിരുമന്‍' കാര്‍ത്തിയുടെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് ലഭിച്ച ചിത്രമായി മാറി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :