രജനിയുടെ നായികയാകാന്‍ തമന്ന,ജയിലര്‍ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 13 ഓഗസ്റ്റ് 2022 (11:24 IST)
രജനിയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ഒരുങ്ങുന്നു. ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 15ന് രജനി ടീമിനൊപ്പം ചേരും. ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാല്‍ ടീം ഹൈദരാബാദിലേക്ക് പോകും.രാമോജി റാവു ഫിലിം സിറ്റിയില്‍ വലിയൊരു സെറ്റ് തന്നെ ഒരുങ്ങുന്നുണ്ട്.

ചിത്രത്തില്‍ നടി തമന്ന നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. നടി രമ്യ കൃഷ്ണ ശക്തമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കും.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തും.

അനിരുദ്ധ് രവിചന്ദര്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍ഭാഗിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :