Dinesh Karthik: ഏഷ്യാ കപ്പില്‍ തിളങ്ങിയില്ലെങ്കില്‍ കാര്‍ത്തിക്കിനെ ലോകകപ്പിലേക്ക് പരിഗണിക്കില്ല, റിപ്പോര്‍ട്ട്

ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് കാര്‍ത്തിക്കിനെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എടുത്തത്

രേണുക വേണു| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (10:24 IST)

Dinesh Karthik: ട്വന്റി 20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ കാര്‍ത്തിക്കിനെ ടി 20 ലോകകപ്പിലേക്ക് പരിഗണിക്കൂ എന്നാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും നിലപാട്. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് കാര്‍ത്തിക്കിനെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എടുത്തത്. എന്നാല്‍ സെലക്ടര്‍മാര്‍ പ്രതീക്ഷിച്ച പോലെ അത്ര മികച്ചതല്ല കാര്‍ത്തിക്കിന്റെ ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയിലുള്ള പ്രകടനം. 13 കളികളില്‍ നിന്ന് 21.3 ശരാശരിയില്‍ 192 റണ്‍സാണ് കാര്‍ത്തിക്ക് ഈ വര്‍ഷം നേടിയിരിക്കുന്നത്. 55 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏഷ്യാ കപ്പില്‍ ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ട്വന്റി 20 ലോകകപ്പിലേക്ക് കാര്‍ത്തിക്കിനെ പരിഗണിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :