14 കോടി,കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 13 ഓഗസ്റ്റ് 2022 (09:19 IST)
ആയിരത്തോളം സ്‌ക്രീനുകളിലാണ് കാര്‍ത്തിയുടെ പുതിയ ചിത്രമായ വിരുമന്‍ റിലീസ് ചെയ്തത്. നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ആദ്യദിനത്തില്‍ മാത്രം 14 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ കാര്‍ത്തിയുടെ ചിത്രത്തിന് നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ടിരാജിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി എത്തിയ കടൈക്കുട്ടി സിങ്കത്തിന് 11 കോടിയിലധികം രൂപ ആദ്യദിനം നേടാനായി. ഈ സിനിമയുടെ റെക്കോര്‍ഡ് വിരുമന്‍ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :