രജിനിയുടെ കൂടെ അഭിനയിക്കാന്‍ വിനായകന്‍,ജയിലര്‍ ചിത്രീകരണം പുരോഗമിക്കുന്നു
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:07 IST)
ജയിലര്‍ ചിത്രീകരണ സംഘത്തിനൊപ്പം കഴിഞ്ഞ ദിവസമാണ്
രജിനി ചേര്‍ന്നത്. ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് ഇക്കാര്യം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ സിനിമയില്‍ മലയാളി താരം വിനായകന്‍ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
രജിനികാന്തിന്റെ ജയിലറില്‍ വിനായകന്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും.ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.ഔദ്യോ?ഗിക വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.