വിജയ് 'ഫേവറിറ്റ്',പൂജാ ഹെഗ്ഡെ രസകരവുമായ വ്യക്തി:അപര്‍ണ ദാസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (08:51 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം മലയാളി താരം അപര്‍ണ ദാസ് തിളങ്ങി.കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി.

തന്റെയൊപ്പം'ബീസ്റ്റ്'ല്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നടി വീണ്ടും ഓര്‍ത്തു.


വിജയിയെ കുറിച്ച് ചോദിച്ചപ്പോള്‍, 'ഫേവറിറ്റ്', 'ദി ബെസ്റ്റ്', 'സ്വീറ്റ്' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ചാണ് നടി പ്രതികരിച്ചത്. സിനിമയിലെ നായികയായ പൂജ ഹെഡ്ഗെ കുറിച്ചും അപര്‍ണ പറയുന്നു , 'പൂജാ ഹെഗ്ഡെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മധുരവും രസകരവുമായ വ്യക്തിയാണ് അവളെ വീണ്ടും കാണാനായി കാത്തിരിക്കാനാവില്ല. അവള്‍ വളരെ സുന്ദരിയാണ്. ഓ! വളരെ പ്രൊഫഷണലും കൂടിയാണ്. ' -അപര്‍ണ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :