മലയാളികള്‍ 'ബീസ്റ്റ്'നെ കൈവിട്ടോ? കേരളത്തിലെ അഞ്ചു ദിവസത്തെ കളക്ഷന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (15:12 IST)

വിജയ് നായകനായെത്തിയ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് തുടക്കംമുതലേ ലഭിച്ചത്. അഞ്ച് ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് 9.80 കോടിയാണ് സിനിമ നേടിയത്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തി തൊട്ടടുത്ത ദിവസം റിലീസ് ചെയ്ത കെജിഎഫ് 2 ന് ആദ്യ ദിവസം തന്നെ 7.3 കോടി കേരളത്തില്‍നിന്ന് സ്വന്തമാക്കാനായി.ബീസ്റ്റിനെക്കുറിച്ച് ആദ്യം വന്ന നെഗറ്റീവ് റിവ്യൂകള്‍ കളക്ഷനെ ബാധിച്ചു എന്നുവേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ലെന്നും വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റ് എന്ന് വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് കെജിഎഫ് 2 28 കോടിയാണ് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :