മലയാളത്തില്‍ നിന്ന് മറ്റൊരു തെലുങ്ക് റീമേക്ക്, നാഗാര്‍ജുനയുടെ 'നാ സാമി രങ്കാ' ടീസര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (15:10 IST)
നാഗാര്‍ജുന നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'നാ സാമി രങ്കാ'. രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്ക് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.തെലുങ്കിലെ യുവതാരം അല്ലാരി നരേഷ് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :