ഈ വരവ് വെറുതെയല്ല, മക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം ഗംഭീരമാക്കി നയന്‍താര

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (15:16 IST)
'നാന്‍ വന്തിട്ടേന്ന് സൊല്ല്' എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം ഗംഭീരമാക്കി നടി നയന്‍താര. 522കെ ഫോളോവേഴ്‌സ് ഇതിനോടകം തന്നെ നടിക്കായി.ജയിലറിലെ ഹുക്കും എന്ന ഗാനത്തിനൊപ്പം മക്കളെ കൈകളില്‍ എടുത്ത് മാസായി നടന്നുവരുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടാതെ ജവാന്‍ ട്രെയിലറും നടി പങ്കുവെച്ചു. ഇതിനുമുമ്പ് മക്കളുടെ വിശേഷങ്ങള്‍ വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു പങ്കുവെച്ചിരുന്നത്.















A post shared by N A Y A N T H A R A (@nayanthara)

മക്കളായ ഉയിരും ഉലകവും ഓണസദ്യ കഴിക്കുന്ന ചിത്രങ്ങളും വിഘ്‌നേഷ് ശിവന്‍ നേരത്തെ പങ്കുവെച്ചിരുന്നു.'ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍'-എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
രുദ്രോനീല്‍ എന്‍ ശിവ എന്നാണ് ഉയിരിന്റെ യഥാര്‍ത്ഥ പേര്.ഉലകിന്റെ യഥാര്‍ഥ പേര് ദൈവിക് എന്‍ ശിവ എന്നാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :