കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 16 ഫെബ്രുവരി 2021 (11:18 IST)
സിനിമ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് യാത്ര ചെയ്യുകയാണ് നടന്‍ വിജയ് സേതുപതി. കൈനിറയെ ചിത്രങ്ങളുള്ള താരം അമിര്‍ ഖാന്റെ 'ലാല്‍ സിങ് ഛദ്ദയില്‍ ഉണ്ടാകില്ല. നേരത്തെ വിജയ് സേതുപതി അമീര്‍ ഖാനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
അമിര്‍ ഖാന്റെ കൂട്ടുകാരനായാണ് വിജയ് സേതുപതി എത്തുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടന്റെ ഇപ്പോഴത്തെ ലുക്കില്‍ അമീര്‍ ഖാന്‍ സംതൃപ്തനല്ലെന്നാണ് പറയപ്പെടുന്നത്.തമിഴ് കഥാപാത്രമായ പട്ടാളക്കാരനാണ് വിജയസേതുപതി എത്തേണ്ടിയിരുന്നത്.
ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം അവസാനമാണ് പുനരാരംഭിച്ചത്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുവാന്‍ ആണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.