‘കുട്ടി സ്റ്റോറി’ പറയാന്‍ വിജയ് സേതുപതിയും അമല പോളും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (19:56 IST)
ഗൗതം മേനോൻ, വെങ്കട്ട് പ്രഭു, എ എൽ വിജയ്, നളൻ കുമാരസാമി എന്നിവർ ഒരുക്കുന്ന പുതിയ തമിഴ് ആന്തോളജി ചിത്രമാണ് ‘കുട്ടി സ്റ്റോറി’. ലോക്ക് ഡൗൺ ദിവസങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഇപ്പോൾ ഇത് തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. നാല് സംവിധായകരും തങ്ങളുടെ ഓരോ ഹസ്വ ചിത്രങ്ങളിലും റൊമാന്റിക് രംഗങ്ങൾ വിവരിക്കുന്ന വീഡിയോയും പങ്കുവെച്ചു.

വിജയ് സേതുപതി, അദിതി ബാലൻ, അമല പോൾ, ഗൗതം മേനോൻ, മേഘ ആകാശ്, വിനോദ് കിഷൻ, സാക്ഷി അഗർവാൾ, അമിതാഷ്, സംഗീത ക്രിഷ്, വരുൺ എന്നിവരാണ് ‘കുട്ടി സ്റ്റോറി’യിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

നളൻ കുമാരസാമിയുടെ ചിത്രത്തിൽ അദിതി ബാലനും വിജയ് സേതുപതിയും ദമ്പതിമാരായാണ് അഭിനയിക്കുന്നത്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളിനൊപ്പം അദ്ദേഹവും അഭിനയിക്കുന്നുണ്ട്. അമിതാഷും മേഘ ആകാശും എ എൽ വിജയ് ചിത്രത്തിന്റെ ഭാഗമാണ്. വെങ്കട്ട് പ്രഭുവിന്റെ സിനിമയിൽ വരുൺ, സാക്ഷി അഗർവാൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

‘കുട്ടി സ്റ്റോറി’ ഫെബ്രുവരി 12ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :