കെ ആര്‍ അനൂപ്|
Last Modified ശനി, 30 ജനുവരി 2021 (10:04 IST)
വിജയ്-വിജയ് സേതുപതിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളുള്ള 'മാസ്റ്റർ' വിജയകരമായി പ്രദർശനം തുടരുകയാണ്.ഒരേസമയം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.ജനുവരി 13 ന് റിലീസ് ചെയ്ത
മാസ്റ്റർ അധികം വൈകാതെ തന്നെ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോൾ ചിത്രം എത്ര കോടി രൂപയ്ക്ക് വിറ്റു പോയെന്ന് അറിയാനുള്ള ആകാംക്ഷ ആരാധകരുടെ ഭാഗത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
തിയേറ്ററുകളിൽനിന്ന് 200 കോടിക്കു മുകളിൽ കളക്ഷൻ മാസ്റ്റർ നേടി എന്നാണ് അനൗദ്യോഗിക വിവരം.മാസ്റ്ററുടെ സ്ട്രീമിംഗ് അവകാശത്തിനായി ആമസോൺ പ്രൈം 36 കോടി രൂപ നൽകിയിരുന്നു, ഇപ്പോൾ ഒ.ടി.ടിയിലെ സിനിമയുടെ പ്രീമിയറിനായി 15.5 കോടി രൂപ അധികമായി അവർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ മാസ്റ്റർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനുവേണ്ടി ആകെ 51.5 കോടി രൂപ മുടക്കി എന്നാണ് വിവരം.