അനുബന്ധ വാര്‍ത്തകള്‍
- വളരെ ഫ്രണ്ട്ലി ആയാണ് എന്റെ ഡിവോഴ്‌സ്, കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; സ്വകാര്യജീവിതം പറഞ്ഞ് നടി ലെന
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മല്ലികയും ജഗതിയും മദ്രാസിലേക്ക് ഒളിച്ചോടി; വിവാഹമോചനത്തിനു കാരണം ഇതാണ്
- യുവരാജ് നല്ലൊരു പങ്കാളി അല്ലായിരുന്നു, ദീപിക ബ്രേക്ക്അപ്പ് ആവാന്‍ കാരണം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മോശം സ്വഭാവം
- മമ്മൂട്ടിക്കാണോ ജഗതിക്കാണോ പ്രായം കൂടുതല്‍? സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയാം
- അപകടത്തിനു കാരണം കാര്‍ ഡിവൈഡറില്‍ തട്ടിയത്, മരണത്തോട് മല്ലടിക്കുന്നത് നടന് ജഗതിയാണെന്ന് ഉണ്ണികൃഷ്ണന് അറിഞ്ഞത് ആശുപത്രിയില്‍ എത്തിച്ച ശേഷം; അന്ന് രാത്രി സംഭവിച്ചത്
Vijay and Sangeeta: വിജയ് - സംഗീത ദമ്പതികള്‍ പിരിഞ്ഞു ! ഞെട്ടി ആരാധകര്‍; സംഭവിച്ചത് ഇതാണ്
1999 മുതല്‍ 2022 വരെ സംഗീത സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്
Vijay and Sangeeta: ദളപതി വിജയ് ഭാര്യ സംഗീത സ്വര്‍ണലിംഗത്തെ ഡിവോഴ്‌സ് ചെയ്‌തെന്ന് വിക്കിപീഡിയ. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് സൂപ്പര്‍താരത്തിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടന്നിരിക്കുന്നത്. വിജയ് ഒരു മലയാളി നടിയുമായി പ്രണയത്തിലാണെന്നും അതുകൊണ്ടാണ് സംഗീതയുമായുള്ള ബന്ധം പിരിഞ്ഞതെന്നും വിക്കിപീഡിയ പേജില്‍ പറയുന്നു.
1999 മുതല്‍ 2022 വരെ സംഗീത സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വിക്കിപീഡിയ ഇത് തിരുത്തിയിട്ടുണ്ട്. സൂപ്പര്‍താരത്തിനൊപ്പം പൊതുവേദികളില്‍ സംഗീതയെ കാണാതായതോടെ ചില കുബുദ്ധികള്‍ ചേര്‍ന്നാണ് വിക്കിപീഡിയ പേജില്‍ ഇങ്ങനെയൊരു എഡിറ്റിങ് നടത്തിയതെന്നാണ് വിവരം.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ സംഗീത പങ്കെടുത്തിരുന്നില്ല. സംവിധായകന്‍ ആറ്റ്‌ലിയുടെ വിവാഹത്തിനും വിജയ് തനിച്ചാണ് എത്തിയത്. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഭാര്യയെ കൂടാതെയാണ് വിജയ് എത്തിയത്. ഇതില്‍ നിന്നെല്ലാം ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചാണ് ചിലര്‍ ചേര്‍ന്ന് താരത്തിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടത്തിയത്. അതേസമയം, മക്കള്‍ക്കൊപ്പം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സംഗീത. സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ വിജയ് കുടുംബത്തിനൊപ്പം പോയില്ല. അതുകൊണ്ടാണ് സമീപകാലത്ത് പല പരിപാടികളിലും വിജയ് തനിച്ച് പങ്കെടുത്തത്. എന്തായാലും വിക്കിപീഡിയ എഡിറ്റ് ചെയ്തവര്‍ കാരണം സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഡിവോഴ്‌സ് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
1999 ലാണ് ശ്രീലങ്കയില്‍ നിന്നുള്ള സംഗീത സ്വര്‍ണലിംഗത്തെ വിജയ് വിവാഹം കഴിച്ചത്.