കൊവിഡ് 19: വിജയ് മിണ്ടാത്തതിന് കാരണം മകൻ സഞ്‌ജയ് !

അനു മുരളി| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (20:08 IST)
രാജ്യത്ത് പടർന്നു പിടിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. വ്യക്തവും കൃത്യവുമായ സംവിധാനവുമായി സർക്കാർ മുൻപന്തിയിൽ ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ സഹായവാദ്ഗാനവുമായി നിരവധി - ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. തമിഴ് സിനിമയിലെ സൂര്യ, അജിത്, കമൽഹാസൻ, രജനികാന്ത്, കാർത്തി, നയൻതാര തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെ ആരാധകരെ അമ്പരപ്പിച്ചത് ദളപതി വിജയുടെ മൗനമായിരുന്നു.

വിഷയത്തിൽ താരം സഹായങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. താരത്തിന്റെ മൗനത്തിനു പിന്നിലെ കാരണം അദ്ദേഹത്തിന്റെ മകൻ ജെയ്സൺ സഞ്ജയ് ആണെന്ന് പുതിയ റിപ്പോർട്ട്. മകന്റെ കാര്യമോർത്ത് ആശങ്കാകുലനാണ് വിജയ് എന്ന പിതാവ്. ലോക്ക് ഡൗണിനെ തുടർന്ന് വിജയും ഭാര്യയും മകളും ചെന്നൈയിലെ വീട്ടിലാണുള്ളത്. എന്നാൽ, മകൻ സഞ്ജയ്‌ക്ക് വീട്ടിലെത്താൻ കഴിഞ്ഞില്ല. സഞ്ജയ് ഇപ്പോഴും കാനഡയിലാണുള്ളത്.

കൊവിഡ് 19 കാനഡയിലും നാശം വിതയ്ക്കുകയാണ്. നിലവിൽ 24,000 കേസുകളാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 700 പേർ മരണമടയുകയും ചെയ്തു. വിജയുടെ മകൻ സഞ്ജയ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫിലിം സ്റ്റഡീസ് പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജയ് കാനഡയിലേക്ക് പോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :