അനുബന്ധ വാര്‍ത്തകള്‍
- 'ചില കുട്ടികൾ പല്ലു തേയ്ക്കാണ്ട് ചായകുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ശക്തമായ നടപടി ഉണ്ടാകും': കുട്ടികളെ പേടിപ്പിക്കുന്ന മുഖ്യമന്ത്രി !
- കൊവിഡ്19: ഈ വർഷം തൃശൂർ പൂരമില്ല, ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തും
- ഈ യുദ്ധത്തിൽ നമ്മൾ ജയിക്കും; 'മുഖമേതായാലും മാസ്ക് മുഖ്യം' - വ്യത്യസ്ത ബോധവത്കരണവുമായി താരങ്ങൾ
- കൊവിഡ് 19; ഡിജിറ്റൽ പണം ഇടപാടുകൾ കുതിക്കുന്നു
- ലോക്ക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും എന്തൊക്കെ?
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ കൊറോണയ്ക്കെതിരെ നെടുമുടി വേണുവിന്റെ ഗാനം; ഏറ്റെടുത്ത് മോഹന്‍ലാലും സോഷ്യല്‍ മീഡിയയും
കൊറോണയ്ക്കെതിരെ നടന് നെടുമുടി വേണു ഇടയ്ക്ക കൊട്ടി പാടുന്ന ഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് കേരളാ പൊലീസ്. രണ്ട് മിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. കൂടാതെ നടന് മോഹന്‍ലാലും തന്റെ പേജില്‍ നെടുമുടി വേണുവിന്റെ ഈ ഗാനം പങ്കുവച്ചിട്ടുണ്ട്.
'കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടില്‍ നിന്നും നമുക്ക് തുരത്താം. അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് ഗാനാര്‍ച്ചനയുമായി നെടുമുടി വേണുചേട്ടന്' എന്നാണ് വീഡിയോയ്ക്കൊപ്പൊം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
'തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ...' എന്നാരംഭിച്ചിരിക്കുന്ന ഗാനം മനോജ് എബ്രഹാം ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ നെടുമുടി വേണു തന്നെയാണ് ആലപിച്ചിരിക്കുന്നത്. പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരവായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.