1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay's Master Fisrt look out !

വെറിത്തനം, മാസായി വിജയ്; ട്രൻഡിങിൽ മാസ്റ്റർ !

വിജയ്
കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാസ്റ്റർ എന്ന് പേര്. ചിത്രത്തിന്റെ ടൈറ്റിലും ലുക്ക് പോസ്റ്ററും പുറത്ത്. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. 
 
വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
 
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ലേഖനം
കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; വീഡിയോ പങ്കുവെച്ച് 2020നെ വരവേറ്റ് ചാക്കോച്ചൻ