‘എല്ലാവരേയും ബോധിപ്പിക്കുന്ന സിനിമ ചെയ്യാൻ എനിക്കാകില്ല’; ‘അർജുൻ റെഡ്ഡി‘യെ വിമർശിച്ച പാർവതിക്ക് മറുപടിയുമായി വിജയ് ദേവരക്കൊണ്ട

ഗോൾഡ ഡിസൂസ| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (17:04 IST)
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ വമ്പൻ ഹിറ്റായ ചിത്രമാണ് ‘അർജുൻ റെഡ്ഡി’. ഹിന്ദിയിൽ കബീർ സിങും തമിഴിൽ ആദിത്യ വർമയും ബോക്സോഫീസ് പിടിച്ച് കുലുക്കിയിരുന്നു. വിജയ് ദേവരക്കൊണ്ടയായിരുന്നു അർജുൻ റെഡ്ഡിയിലെ നായകൻ. അർജുൻ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. പാർവതിക്ക് നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഫിലിം കംപാനിയന്‍ നടത്തിയ ടോക്ക് ഷോയില്‍ സംസാരിക്കവേയാണ് പാർവതി അർജുൻ റെഡിയെ കുറിച്ച് പറഞ്ഞത്. പരസ്പരം അടിക്കുന്നത് സ്‌നേഹബന്ധത്തിലെ പാഷന്‍ ആണെന്ന് പറയുന്നത് ആക്രമണത്തെ മഹത്വവത്ക്കരിക്കലാണെന്നും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് സംവിധായകനെ തടയാനാകില്ലെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങൾ ഏറ്റെടുക്കാതെ, അത്തരം സിനിമയുടെ ഭാഗമാകാതിരിക്കാൻ താരങ്ങൾക്ക് കഴിയും. അഭിനേതാക്കള്‍ അങ്ങനെയാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും പാര്‍വതി പറഞ്ഞിരുന്നു.

വിജയ് മറുപടി നൽകുകയും ചെയ്തിരുന്നു. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്കാവില്ല. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നതു മാത്രമാണ് ചിന്തിക്കാറുള്ളത്. സമൂഹത്തില്‍ പലതരം കമിതാക്കള്‍ ഉണ്ടല്ലോ. പരസ്പരം വഴക്കിടുകയും അടിക്കുകയും ചെയ്യുന്ന കമിതാക്കൾ ഉണ്ടാകാം. അവർക്കൊന്നും ഈ സിനിമയോട് എതിർപ്പുണ്ടാകില്ല. എന്നാല്‍ ചെറുപ്പം തൊട്ടേ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു വളര്‍ന്ന കുട്ടികള്‍ക്ക് അത് ചിലപ്പോള്‍ പ്രശ്‌നമായി തോന്നാമെന്നും വിജയ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :