'ഇനി ഒന്നും പറയാന്‍ ഇടവരാതിരിക്കട്ടെ';വെയില്‍ ബുക്കിംഗ് തുടങ്ങിയെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (12:17 IST)

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. പലതവണ റിലീസ് മാറ്റിവെച്ച് സിനിമ ഒടുവില്‍ പ്രേക്ഷകരിലേക്ക്. ഈ മാസം 25ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.

'അവസാനം..,.. ഇനി ഒന്നും പറയാന്‍ ഇടവരാതിരിക്കട്ടെ.... കാണുക അഭിപ്രായം പറയുക എന്തും തുറന്നു പറയാം കാരണം ഗുഡ്വില്‍ നിങ്ങളുടെ ആണ്... വെയില്‍ നിങ്ങളുടെ ആണ് 25 മുതല്‍....അതെ ഇ വരുന്ന വെള്ളിയാഴ്ചമുതല്‍'- ജോബി ജോര്‍ജ് കുറിച്ചു.

ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിര്‍വഹിച്ചിരിക്കുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :