അനുബന്ധ വാര്‍ത്തകള്‍
- ഷാഫിയുടെ നില അതീവ ഗുരുതരവാസ്ഥയിലെന്ന് ബി ഉണ്ണികൃഷ്ണന്‍; ഷാഫിയെ കണ്ട് മടങ്ങി മമ്മൂട്ടി
- Dominic and The Ladies Purse Day 2 Box Office Collection: കരകയറുമോ ഡൊമിനിക്? കണക്കുകള്‍ നല്‍കുന്നത് ശുഭസൂചന; മെച്ചപ്പെട്ട കളക്ഷന്‍
- സാന്ദ്രയോട് ശത്രുതയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍
- 35 വർഷങ്ങൾക്ക് ശേഷം ചന്തു വീണ്ടും; റീ റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ
- ഐഡന്റിറ്റി ഇനി ഒ.ടി.ടിയിൽ കാണാം; വിശദവിവരങ്ങൾ
160 കോടി ബജറ്റ്, ലഭിച്ചത് 59 കോടി; ഒടിടിയിലെങ്കിലും ബേബി ജോൺ കര കയറുമോ?
വരുൺ ധവാൻ നായകനായെത്തിയ ബേബി ജോൺ തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായിരുന്നു. വമ്പൻ പ്രൊമോഷനുകൾ നടത്തി റിലീസ് ആയ ചിത്രത്തിന് പക്ഷേ തിയേറ്ററിൽ അടിപതറി. സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് 59 കോടിയോളം മാത്രമാണ് കളക്ഷൻ നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ബേബി ജോണിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവാരത്തിനുള്ളിൽ ചിത്രം പ്രൈമിൽ വാടകയ്ക്ക് ലഭ്യമാകും. ഫെബ്രുവരി 28 ഓടെ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ജോൺ തിയേറ്ററുകളിലെത്തിയത്.
സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്.