അനുബന്ധ വാര്‍ത്തകള്‍
- ഉടൻ 18 കോടി നഷ്ടപരിഹാരം നൽകണം; മാമാങ്കത്തിന്റെ സംവിധായകന് നിര്‍മ്മാതാവിന്റെ വക്കീല്‍ നോട്ടീസ് - ക്ലൈമാക്സിനു മുന്നേ പടം പെട്ടിയിലാകുമോ?
- 'വിവാഹം കഴിക്കാമോ എന്ന് നിങ്ങൾ എപ്പോഴും എന്നോട് ചോദിക്കുന്നത് എന്തിന്' ? വിവാഹാഭ്യർത്ഥനകൾ കേട്ട് കേട്ട് ഒടുവിൽ ഗൂഗിൾ ചോദിച്ചു !
- വെറും നാലുമിനിറ്റ് ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടും, ഫുൾ ചാർജിൽ 500 കിലോമീറ്റർ, പോർഷെയുടെ ആഡംബര ഇലക്ട്രോണിക് സെഡാൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നു !
- വഴക്കിന്റെ പേരിൽ പ്രതികാരം, മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയെ അയൽക്കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
- മോഹൻലാൽ സ്വന്തം കാശ് മുടക്കി പ്രണവിന്റെ സിനിമ കാണണം, എന്നിട്ട് മകന് പറ്റിയ ഒരു ജോലി കണ്ടെത്തണം: വൈറലായി കുറിപ്പ്
അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ജ്യോതിക പറഞ്ഞു ! പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ സത്യം ഉണ്ടോ ?
തമിഴിൽ തന്റെ ആദ്യ സിനിമ ചെയ്യാൻ തയ്യാറെടുക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. അമിതാബ് ബച്ചൻ തമിഴിൽ എത്തുന്നു എന്ന കേട്ടതുമുതൽ തന്നെ സിനിമാ ആരാധകരും വലിയ കാത്തിരിപ്പിലാണ്. ‘ഉയർന്ത മനിതൻ‘ എന്ന് പേരിട്ടിരിക്കുന്ന സിനിമ എസ് ജെ സൂര്യയാണ് സംവിധാനം ചെയ്യുന്നത്.
തമിഴിലും ഹിന്ദിയിലുമാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ അമിതാബ് ബച്ചനും പങ്കെടുത്തിരുന്നു. ‘ഈ ചടങ്ങുകൊണ്ട് തന്നെഞാൻ കരിയറിൽ വിജയം കണ്ടു‘ എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. എന്നാൽ സിനിമയെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ മറ്റൊന്നാണ്.
സിനിമയിലെ നായിക ആരെണെന്ന കാര്യം അണിയറ പ്രവർത്തകർ ഇതേ വരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിനായി എസ് ജെ സൂര്യ. നടി ജ്യോതികയെ സമീപിച്ചിരുന്നു എന്നും, ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമില്ലാ എന്ന് ജ്യോതിക വ്യക്തമാക്കി എന്നുമെല്ലാമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ദയവുചെയ്ത് ഇത്തരം പ്രചരണങ്ങൾ നടത്തരുതെന്നും സംവിധയകൻ എസ് ജെ സൂര്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.