ഉടൻ 18 കോടി നഷ്ടപരിഹാരം നൽകണം; മാമാങ്കത്തിന്റെ സംവിധായകന് നിര്‍മ്മാതാവിന്റെ വക്കീല്‍ നോട്ടീസ് - ക്ലൈമാക്സിനു മുന്നേ പടം പെട്ടിയിലാകുമോ?

Last Modified വ്യാഴം, 31 ജനുവരി 2019 (15:22 IST)
മമ്മൂട്ടിയുടെ 'മാമാങ്കം' വീണ്ടും വിവാദത്തിലേക്ക്. 18 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി തരണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പള്ളി. മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംവിധായകന്റെ പരിചയക്കുറവും സഹകരണ മനോഭാവക്കുറവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായതാണ് വേണു പറയുന്നത്. ഇത് 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. കൂടാതെ, താൻ ഇതിനോടകം അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നല്‍കണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം സംവിധായകന്‍ സജീവ് പിളള സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മമാങ്കവുമായി സജീവിനു യാതോരു ബന്ധവുമില്ലെന്ന് വേണു കുന്നപ്പള്ളി വ്യക്തമാക്കിയിരുന്നു. സജീവ് പിള്ളയ്‌ക്ക് സംവിധാനം അറിയില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയാണെങ്കിൽ ചിത്രം പ്രതിസന്ധിയിൽ പെട്ട് റിലീസ് ആകാതെ പെട്ടിയിൽ തന്നെ ഇരിക്കുമോയെന്നും ആരാധകർ ഭയക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :