'വിവാഹം കഴിക്കാമോ എന്ന് നിങ്ങൾ എപ്പോഴും എന്നോട് ചോദിക്കുന്നത് എന്തിന്' ? വിവാഹാഭ്യർത്ഥനകൾ കേട്ട് കേട്ട് ഒടുവിൽ ഗൂഗിൾ ചോദിച്ചു !

Last Updated: വ്യാഴം, 31 ജനുവരി 2019 (15:20 IST)
അസിസ്റ്റന്റ് നമുക്ക് വിവരങ്ങൾ അറിയുന്നതിന് ഏറെ
ഉപകാരം നൽകുന്ന ഒരു സംവിധാനമാണെങ്കിലും ചിലപ്പോഴെല്ലാം നമുക്ക് അതൊരു നേരം‌പോക്കാണ്. മടുപ്പ് തോന്നുമ്പൊഴൊ ഒറ്റക്കിരിക്കുമ്പോഴൊയെല്ലാം വെറുതെ ഗൂഗിൾ അസിസ്റ്റന്റിനോട് എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും.

ഇപ്പോൾ ഗുഗിളിന്റെ ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമാവുകയാണ്. ‘വിവാഹം കഴിക്കാമോ എന്ന് നിങ്ങൾ എന്തിന് ഗൂഗിൾ അസിസ്റ്റന്റിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു‘ എന്നായിരുന്നു ഗൂഗിളിന്റെ രസ്കരമായ ട്വീറ്റ്. എന്നാൽ ട്വീറ്റിന് വന്ന മറുപടികളും കമന്റുകളുമെല്ലാം അതിലും രസകരമാണ്.

എന്നെപ്പോലെ തനിച്ചു താമസിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കാ‍വും എന്നതിനാലാണ് എന്നാണ് ഒരു വിരുതൻ നൽകിയിരിക്കുന്ന മറുപടി. ഒരിക്കലെങ്കിലും യെസ് എന്ന് മറുപടി നൽകും എന്ന് പ്രതിക്ഷിച്ചാണെന്ന് മറ്റൊരാൾ. ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഗൂഗിളിന്റെ ട്വീറ്റിനടിയിൽ പലരും കുറിച്ചിരിക്കുന്നത്. വിവാഹം കഴിക്കാമോ എന്ന് ഗൂഗിൾ അസിസ്റ്റന്റിനോട്
ഏറ്റവുമധികം ചോദിച്ഛത് ഇന്ത്യക്കാരായിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :