വിക്കിയെ നെഞ്ചോട് ചേർത്ത് നയൻതാര, ചിത്രം ആഘോഷമാക്കി ആരാധകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (13:04 IST)
തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഇരുവരുടെയും വിവാഹവും അതിന് ശേഷമുള്ള ഹണിമൂൺ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ മനം കവർന്ന് കൊണ്ടുള്ള താരജോഡികളുടെ പുതിയ ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിക്കിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുക്കുന്ന നയൻതാരയുടെ ചിത്രം വിഘ്നേശ് ശിവനാണ് പങ്കുവെച്ചിരിക്കുന്നത്. നാൻ പിഴൈ എന്ന ഗാനത്തിലെ നാൻ പിറന്ത ദിനമേ എന്ന വരിയാണ് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് മനോഹരമായ ചിത്രത്തിന് കീഴിൽ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :