ഗുണ്ട ജയന്‍ ആമസോണ്‍ പ്രൈമില്‍, വിശേഷങ്ങളുമായി ജോണി ആന്റണി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (08:48 IST)

ഉപചാരപൂര്‍വം ഗുണ്ട ജയന്‍ വലിയ വിജയമായി മാറിയിരുന്നു. കുഞ്ഞു ചിത്രം 25 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്ന വിവരം സംവിധായകനും നടനുമായ ജോണി ആന്റണി കൈമാറി.കുടുംബത്തോടോപ്പം രസിച്ചു കാണാവുന്ന ഒരു രസികന്‍ ചിത്രമാണ് ഗുണ്ടജയന്‍ എന്ന് അദ്ദേഹം കുറിച്ചു.ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ ആമസോണ്‍ പ്രൈമില്‍ വളരെ വിജയകരമായി മുന്നോട്ട്. കാണത്തവര്‍ തീര്‍ച്ചയായും കാണുക. കുടുംബത്തോടോപ്പം രസിച്ചു കാണാവുന്ന ഒരു രസികന്‍ ചിത്രമാണ് ഗുണ്ടജയന്‍.
ഉപചാരപൂര്‍വ്വം പുരുഷന്‍'- ജോണി ആന്റണി കുറിച്ചു.

സൈജു കുറുപ്പ്,സിജു വില്‍സണ്‍, ഷബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍.
അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :