അനുബന്ധ വാര്‍ത്തകള്‍
- ആംബുലന്‍സിലേക്ക് എടുത്തു കിടത്തുമ്പോള്‍ അത് ജഗതിയാണെന്ന് അറിയില്ലായിരുന്നു; മലയാളികളുടെ പ്രിയതാരം അന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഉണ്ണികൃഷ്ണന്റെ ഇടപെടല്‍ കാരണം
- വിനോദയാത്രയിലെ ദിലീപിന്റെ ചേച്ചി, നടന് പാര്‍ഥിപന്റെ ഭാര്യയായിരുന്നോ? നടി സീതയുടെ ജീവിതം ഇങ്ങനെ
- മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവ്, അവസരം നല്കാന് കിടപ്പറയിലേക്ക് ക്ഷണിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് നടി കസ്തൂരി
- 2018 ന്റെ റെക്കോര്‍ഡും മറികടന്ന് കണ്ണൂര്‍ സ്ക്വാഡ്; നാല് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?
- നായികയാകേണ്ടിയിരുന്നത് സായ് പല്ലവി,അഡ്വാന്‍സ് നല്കി, പിന്നെ സംഭവിച്ചത്
പൊളിഞ്ഞ പടത്തിലെ വില്ലനെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമ ! ഉണ്ണി മുകുന്ദന്‍ ഇനി മാര്‍ക്കോ !
കൈയില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദനെ ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 'മാര്‍ക്കോ' എന്നാണ് ചിത്രത്തിന്റെ പേര്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദാഫും ചേര്‍ന്നാണ് നിര്‍മാണം. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തും.
കൈയില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദനെ ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഹനീഫ് അദേനിയുടെ തന്നെ മുന്‍ ചിത്രമായ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് മാര്‍ക്കോ. ഈ കഥാപാത്രത്തെ നായകനാക്കിയാണ് ഹനീഫ് അദേനി ഇപ്പോള്‍ സിനിമ ഒരുക്കുന്നത്. നിവിന്‍ പോളിയായിരുന്നു മിഖായേലില്‍ നായകന്‍.
മിഖായേല്‍ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഉണ്ണി മുകുന്ദന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ' അദ്ദേഹത്തിന്റെ വില്ലനിസം നിങ്ങള്‍ കണ്ടു, ഇനി ഹീറോയിസത്തിനു സാക്ഷ്യം വഹിക്കൂ' എന്ന ക്യാപ്ഷനോടെയാണ് ഹനീഫ് അദേനി മാര്‍ക്കോയുടെപോസ്റ്റര്‍ പങ്കുവെച്ചത്.