റോളെക്സും ഡില്ലിയും ഒന്നിക്കുമോ? ആരാധകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (17:40 IST)
സൂര്യയുടെ റോളക്‌സും കാര്‍ത്തിയുടെ ഡില്ലിയും ഒന്നിക്കുന്ന ഒരു ചിത്രം സിനിമ പ്രേമികളുടെ സ്വപ്നമാണ്.കഴിഞ്ഞ ദിവസം നടന്ന വിരുമന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ താര സഹോദരന്മാര്‍ പങ്കെടുത്തിരുന്നു. സൂര്യയും കാര്‍ത്തിയും എത്തിയതോടെ 'റോളെക്സ്' എന്ന വിളിയും ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു.
റോലക്‌സും ഡില്ലിയും എന്താണ് ചെയ്യേണ്ടത് എന്ന് സൂര്യ ആരാധകരോട് ചോദിച്ചു. കാലം പറയും, നമുക്ക് അതിനായി കാത്തിരിക്കാം എന്നാണ് സൂര്യ ആരാധകരോട് പറഞ്ഞത്.കൈതി 2 ല്‍ രണ്ടുപേരും ഒന്നിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :