ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച് കമന്റ്, വിമര്‍ശകന് ചുട്ട മറുപടി കൊടുത്ത് നാദിര്‍ഷ

കെ ആര്‍ അനൂപ്| Last Updated: ശനി, 15 ജനുവരി 2022 (17:07 IST)

ഉണ്ണി മുകുന്ദന്‍ മേപ്പടിയാനെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞദിവസം നാദിര്‍ഷ എത്തിയിരുന്നു.ആ പോസ്റ്റിന് താഴെ ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിട്ട ആളിന് ചുട്ട മറുപടി കൊടുത്ത് നാദിര്‍ഷ.ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകള്‍ കാണരുതെന്നുമായിരുന്നു വിമര്‍ശകന്‍ കമന്റ് ഇട്ടത്.

ലോകത്തു ഒരു യഥാര്‍ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം എന്നാണ് നാദിര്‍ഷയുടെ മറുപടി.നാദിര്‍ഷയ്ക്കു പിന്തണയുമായി നിരവധിപേരെ എത്തിയതോടെ വിമര്‍ശകന്‍ കമന്റ് ഡിലീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :