ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും പ്രണയത്തിലാണോ ? തുറന്നു പറഞ്ഞ് നടന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (15:09 IST)

ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ അഞ്ജു കുര്യനാണ് നായിക. ഇരുവരും ഒന്നിച്ചഭിനയിച്ചതിനുപിന്നാലെ ഉണ്ണി മുകുന്ദന്‍ അഞ്ജു കുര്യനുമായി അടുപ്പത്തിലാണെന്നും താരങ്ങള്‍ വൈകാതെ വിവാഹം കഴിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ തന്നെ മറുപടി നല്‍കുകയുണ്ടായി.
പ്രണയം ഒന്നുമല്ലെന്ന് ഉണ്ണി പറഞ്ഞു. ഒരു അഭിമുഖത്തിനിടെ അഞ്ജു കുര്യനും ഇത് നിഷേധിച്ചു. അതേസമയം മേപ്പടിയാന്‍ നാളെ മുതല്‍ തിയേറ്ററുകളില്‍ ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :