അനുബന്ധ വാര്‍ത്തകള്‍
- ടോളുകളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക്, ഓഫറുമായി കേന്ദ്ര സർക്കാർ !
- ജെഎൻയുവിൽ പരീക്ഷ വാട്ട്സ് ആപ്പ് വഴി, സർവകലാശാലയെ തരംതാഴ്ത്തി എന്ന് വിദ്യാർത്ഥികൾ
- പാളവും വേണ്ട, ഡ്രൈവറും വേണ്ട, റോഡിലൂടെ ട്രെയിൻ ഓടിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന !
- ക്രിസ്തുമസ് ട്രീയിൽ പതുങ്ങി ഇരയെ കാത്തിരുന്ന് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് !
- ‘ലക്ഷ്യം ദുൽഖർ, തുടക്കം പൃഥ്വിരാജ് ‘ - വൈറൽ പോസ്റ്റ് !
മോഹൻലാൽ സാറിനെ എവിടെവച്ച് കണ്ടാലും ഞാൻ ചോദിച്ചിരുന്നത് അക്കാര്യം: തുറന്നു വെളിപ്പെടുത്തി തൃഷ
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയതാരമാണ് തൃഷ. താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ് അതും ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം. മോഹൻലാലിന്റെ നായികയായി അഭിനയിക്കുന്നതിൽ വലിയ തൃല്ലിലാണ് ഇപ്പോൾ തൃഷ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ത്രില്ലർ സിനിമയിലാണ് മോഹൻലാലും തൃഷയും ഒന്നിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
നിരവധി വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിലുള്ള ആകാംക്ഷയെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് തൃഷ ഇപ്പോൾ. മോഹന്‍ലാലിനൊപ്പമുളള സിനിമ എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ഇങ്ങനെ ഒരു സിനിമക്കായി വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ ഞാന്‍ ആദ്യം തന്നെ നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു.
മോഹന്‍ലാല്‍ സാറിനെ എവിടെവച്ച് കണ്ടാലും ഞാന്‍ ചോദിക്കാറുളളത് എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുക എന്നതാണ്. ലാല്‍ സാറും ജീത്തു ജോസഫും തമ്മിലുളള കൂട്ടുകെട്ട് മികച്ചതാണ്. 2020 ലെ സിനിമയുടെ ഷൂട്ടിംഗിനായി ആകാംയോടെ കാത്തിരിക്കുകയാണ്. തൃഷ പറഞ്ഞു. ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.