പൗരത്വ ഭേദഗതി നിയമവുമെടുത്ത് നാടുവിടാൻ ബിജെപിയോട് വിനീത് ശ്രീനിവാസൻ

പൗരത്വ ഭേദഗതി നിയമം, എൻ ആർ സി തുടങ്ങിയ നിങ്ങളുടെ എല്ലാ ബില്ലുകളുമെടുത്ത് നാടുവിടൂ: രോക്ഷം പ്രകടിപ്പിച്ച് വിനീത് ശ്രീനിവാസൻ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (13:27 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പൗരത്വ ഭേദഗതി നിയമവുമെടുത്ത് ഞങ്ങളുടെ കണ്മുന്നിൽ നിന്നും ദൂരെ എവിടേക്കേലും പോകാനാണ് വിനീത് ആവശ്യപ്പെടുന്നത്.

‘നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കാം. എന്നാൽ, ഞങ്ങൾക്ക് അവർ സഹോദർന്മാരും സഹോദരിമാരും ആണ്. നിങ്ങളുടെ പൌരത്വ ഭേദഗതി നിയമവുമെടുത്ത് ദൂരെ എവിടേക്കെലും പോകൂ. പോകുമ്പോൾ എൻ ആർ സി ഉൾപ്പെടെയുള്ള നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തോളണം.’ - സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ നിയമത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. നടി പാർവതിയാണ് ഇതിനു തുടക്കം കുറിച്ചത്. പിന്നാലെ, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ്, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, രജിഷ വിജയൻ, ദുൽഖർ സൽമാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :