അനുബന്ധ വാര്‍ത്തകള്‍
- ഒന്നരക്കോടി ചെലവിട്ട് ക്ലൈമാക്സ് ഫൈറ്റ്, സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'ജെഎസ്കെ'ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,പുതിയ വിവരങ്ങള്‍
- സുരേഷ് ഗോപിയുടെ പദയാത്രയ്ക്കെതിരെ കേസെടുത്തത് ഇക്കാരണത്താല്‍
- 'ഗരുഡന്‍' മേക്കിങ് വീഡിയോ,നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ
- 'ഗരുഡന്‍' നവംബറില്‍ തിയറ്ററുകളിലേക്ക്, ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു
- നടന്നു നടന്നു കിതച്ച് സുരേഷ് ഗോപി, വീശി കൊടുക്കാന്‍ പാര്‍ട്ടി പ്രവര്ത്തകന്; ട്രോളുകളില്‍ നിറഞ്ഞ് ബിജെപിയുടെ പദയാത്ര
നേര്‍ക്കുനേര്‍ സുരേഷ് ഗോപിയും ബിജു മേനോനും,ഗരുഡന്‍ തീപാറും,ട്രെയിലര്‍ കാണാം
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗരുഡന്‍. ലീഗല്‍ ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ ആദ്യം റിലീസിന് എത്തുന്ന ഗരുഡന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ഉറപ്പ് നല്‍കുന്നു.
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.