1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bandra Official Teaser 2 Reaction

മാസ്സ് ഗെറ്റപ്പില്‍ ദിലീപ്, കാമുകിയായി തമന്നയും, ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് 'ബാന്ദ്ര' ടീസര്‍

Bandra Official Teaser 2 Reaction Dileep
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി ടീമിന്റെ 'ബാന്ദ്ര'റിലീസിന് തയ്യാറായിക്കഴിഞ്ഞു. ആക്ഷന്‍ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ദിലീപിനെയാണ് പുതിയ ടീസറില്‍ കാണാനായത്. മാസ്സ് ഗെറ്റപ്പില്‍ താരം എത്തുന്നു എന്നതാണ് പ്രത്യേകത.കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന സിനിമ കൂടിയാണ് ഇതൊന്നും എന്നാല്‍ മാസ ആക്ഷന്‍ ചിത്രമായിട്ടാണ് ഇത് എടുത്തിരിക്കുന്നത് എന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 
പാന്‍ ഇന്ത്യന്‍ താരനിര അണിനിരയ്ക്കുന്നുണ്ട്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 
 
 
 
 
 

 
അടുത്ത ലേഖനം
നേര്‍ക്കുനേര്‍ സുരേഷ് ഗോപിയും ബിജു മേനോനും,ഗരുഡന്‍ തീപാറും,ട്രെയിലര്‍ കാണാം