സുരേഷ് ഗോപിയുടെ പദയാത്രയ്‌ക്കെതിരെ കേസെടുത്തത് ഇക്കാരണത്താല്‍

ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ യാത്ര

രേണുക വേണു| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (09:02 IST)

സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പദയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ക്കെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പദയാത്ര നടത്തി വാഹന തടസം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. പദയാത്ര കാരണം പൊതു ഗതാഗതം തടസപ്പെടുകയും ജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിരുന്നു.

ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു പദയാത്ര. പദയാത്രയില്‍ പങ്കെടുത്തവരും പദയാത്ര കാണാന്‍ എത്തിയവരും കാരണം തൃസൂര്‍ നഗരത്തില്‍ അടക്കം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :