അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
- ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
- മമ്മൂട്ടിയുമായുള്ള പിണക്കത്തിന്റെ പേരിലാണ് പഴശ്ശിരാജയിലെ കിടിലന്‍ കഥാപാത്രം സുരേഷ് ഗോപി നിരസിച്ചത്; കാര്യം നിസാരം
- John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
- നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം
'തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാ എന്ന് ചോദിക്കുന്നു'; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം, പിന്നാലെ വിശദീകരണം
ജബല്‍പൂര്‍ വിഷയത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിച്ചിരുന്നു.
ജബല്‍പൂര്‍ വിഷയത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിച്ചിരുന്നു. നിങ്ങളൊക്കെ ആരാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ ട്രോളി നടന് ടിനി ടോം രംഗത്ത് വന്നു. മാധ്യമങ്ങള്‍ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. ഈ പ്രതികരണത്തെ കളിയാക്കിയാണ് ടിനി ടോം എത്തിയത്.
തൃശൂര്‍ വേണം, അത് എനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള് ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ പരിഹാസം. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്തെത്തി.
'ഇതാണ് സത്യം… ഉത്ഘാടന ചടങ്ങില്‍ നിര്‍ബന്ധിച്ചു സുരേഷേട്ടനെ അനുകരിപിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്.. സുരേഷേട്ടന് എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും', എന്നാണ് പരിപാടിയുടെ വീഡിയോ പങ്കുവച്ച് ടിനി ടോം ഫെയ്സ്ബുക്കില്‍ കുറിച്ചത്.