അനുബന്ധ വാര്‍ത്തകള്‍
- സൈക്കോ ക്രൈം ഡ്രാമ, ഇതുവരെ കാണാത്ത ടിനി ടോം,'മത്ത്' ഇന്നുമുതല്‍
- Trailer: ടിനി ടോം നായകന്,'മത്ത്' ട്രെയിലര്‍ പുറത്തിറങ്ങി
- ഗായകനായി നടന് ടിനി ടോം,'മത്ത്'ലെ വീഡിയോ സോങ് പുറത്ത്
- മോഹിനിയുടെ ജനനം ബ്രാഹ്മണ കുടുംബത്തില്‍, 27-ാം വയസ് വരെ ഹിന്ദു; പിന്നീട് ക്രിസ്ത്യാനിയായി ! മലയാളത്തിന്റെ പ്രിയനടിയുടെ ജീവിതം
- സുബി സുരേഷ് വിടപറഞ്ഞ് ഒരു വര്‍ഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് ടിനി ടോം
'ഞാനൊരു ക്രിസ്ത്യാനി, എന്റെ സംസ്‌കാരം ഭാരതത്തിന്റെ സംസ്‌കാരം': ടിനി ടോം
ഞാനൊരു ക്രിസ്ത്യാനിയാണെന്നും തന്റെ സംസ്‌കാരം ഭാരതത്തിന്റെ സംസ്‌കാരമാണെന്നും ടിനി ടോം. ജാതിയും മതവും ഒന്നുമില്ല, ഭാരതത്തിന്റെ സംസ്‌കാരം ഇതാണ്. എന്റെ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ലെന്നും ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്നും ടിനി ടോം പറഞ്ഞു. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലെ കല്ലൂര്‍ക്കാട് കല്ലൂര്‍ പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അനുഭവത്തെ കുറിച്ച് പറയുകയായിരുന്നു ടിനി ടോം.
കര്‍ക്കിടകം ഒന്നാം തീയതിയായിരുന്നു നാഗരാജ ക്ഷേത്രത്തില്‍ നടന്ന പൂജയില്‍ ടിനി പങ്കെടുത്തത്. ക്ഷേത്രത്തില്‍ദര്‍ശനം നടത്തിയത് നല്ല അനുഭവമായിരുന്നുവെന്നും നല്ല പോസിറ്റീവ് ലഭിച്ചുവെന്നും ഇതുപോലുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് കേരളത്തില്‍ വരേണ്ടതെന്നും ടിനി പറഞ്ഞു.