ഗായകനായി നടന്‍ ടിനി ടോം,'മത്ത്'ലെ വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 ജൂണ്‍ 2024 (10:35 IST)
നടന്‍ ടിനി ടോം ആലപിച്ച 'മത്ത്' എന്ന സിനിമയിലെ വീഡിയോ സോങ് പുറത്ത്.രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ 'എന്റെ കുഞ്ഞല്ലേ' എന്ന പാട്ടാണ് പുറത്തുവന്നിരിക്കുന്നത്.ഷംന ചക്കാലക്കല്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.സംഗീതം സക്കറിയ ബക്കളം. വിനീത് ശ്രീനിവാസന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തു.

ജൂണ്‍ 21നാണ് സിനിമയുടെ റിലീസ്. സിനിമയില്‍ നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം തന്നെയാണ്.സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :