സുബി സുരേഷ് വിടപറഞ്ഞ് ഒരു വര്‍ഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ടിനി ടോം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (09:12 IST)
സുബി സുരേഷ് വിടപറഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നു. കാലം ഓടി പോയെങ്കിലും മറയാതെ ആ ഓര്‍മ്മകള്‍ സുഹൃത്തുക്കളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. തന്റെ സുഹൃത്തും സഹോദരിയുമായ സുബി ഈ ലോകത്തില്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ ടിനിടോമിന് ഇപ്പോഴും ആയിട്ടില്ല.സുബിയുടെ നമ്പര്‍ ഇപ്പോഴും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ലെന്നും അതില്‍നിന്നും വരുന്ന മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും അവളൊരു യാത്രയില്‍ ആണെന്ന് താന്‍ വിചാരിച്ചോളാം എന്നാണ് ടിനി ടോം എഴുതിയിരിക്കുന്നത്.

'സുബി ...സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്റെ അവസാന യാത്രയിലും നിന്റെ കൂടെ ഞാന്‍ ഉണ്ടായിരിന്നു ..തീര്‍ച്ചയായും നമ്മള്‍ ആ മനോഹരമായ തീരത്ത് കണ്ടുമുട്ടും',- ടിനി ടോം എഴുതി.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് സുബി സുരേഷ് മരിച്ചത്.കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായി. ഇതിനിടയില്‍ വൃക്കയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :