'തഗ് ലൈഫ്' അപ്‌ഡേറ്റ്, കമല്‍ഹാസന്റെ നായികയാകാന്‍ തൃഷ എത്തി, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (15:09 IST)
മണിരത്നത്തിനൊപ്പമുള്ള കമല്‍ഹാസന്‍ ചിത്രത്തിന് 'തഗ് ലൈഫ്'എന്നാണ് പേരിട്ടിരിക്കുന്നത്. നടന്റെ കരിയറിലെ 234-ാം സിനിമയില്‍ തൃഷയാണ് നായിക. ജനുവരിയില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.

നടി തൃഷ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമല്‍ഹാസനൊപ്പമുള്ള തൃഷയുടെ മൂന്നാമത്തെ ചിത്രമാണ് 'തഗ് ലൈഫ്'.


കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'തഗ് ലൈഫി'ല്‍ തൃഷ, ഗൗതം കാര്‍ത്തിക്, ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജോജു ജോര്‍ജ്ജ് എന്നിവരടങ്ങുന്ന വന്‍ താരനിരയുണ്ട്.


എ ആര്‍ റഹ്‌മാന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.രവി കെ ചന്ദ്രന്‍(ഛായാഗ്രാഹകണം), ശ്രീകര്‍ പ്രസാദ് (എഡിറ്റിംഗ്), അന്‍ബരിവ് (ആക്ഷന്‍ കൊറിയോഗ്രഫി), ശര്‍മ്മിഷ്ഠ റോയ് (ആക്ഷന്‍ കൊറിയോഗ്രഫി).

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :