ഭ്രമയുഗത്തിന് രണ്ടാം ഭാഗം?മറുപടിയുമായി സംവിധായകന്‍ രാഹുല്‍ സദാശിവന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (14:59 IST)
ഭ്രമയുഗം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ഈ പരീക്ഷണവും മലയാളികള്‍ ആസ്വദിച്ചു.കൊടുമണ്‍ പോറ്റിയായുളള മെഗാസ്റ്റാറിന്റെ വേഷപ്പകര്‍ച്ച കാണാനായി ആളുകള്‍ തിയറ്ററുകളിലേക്ക് ഒഴുകി. അതിനിടെ ഭ്രമയുഗം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും ഉയര്‍ന്നു.ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

ഭ്രമയുഗം ഒറ്റച്ചിത്രം ആയിട്ടാണ് എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വെളിപ്പെടുത്തി.തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവന്‍ എനര്‍ജിയും ആ സിനിമയ്ക്ക് വേണ്ടിയുള്ളത് നല്‍കിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവില്‍ പറയാനാകൂ എന്നാണ് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞത്.

ഭ്രമയുഗം റിലീസ് ദിവസം ഏഴ് കോടി രൂപയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. . ആഗോളതലത്തില്‍ ഭ്രമയുഗം 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :