'കങ്കുവ' 2024ല്‍ തന്നെ! ഡബ്ബിംഗ് ആരംഭിച്ച് സൂര്യ

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 21 ഫെബ്രുവരി 2024 (15:13 IST)
2024-ല്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ശിവ സംവിധാനം ചെയ്ത സൂര്യയുടെ 'കങ്കുവ'. ജനുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് നടന്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. ഇപ്പോള്‍ ഇതാ സൂര്യ സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്.


ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചിത്രത്തില്‍ 5 വ്യത്യസ്ത കഥാപാത്രങ്ങളെ സൂര്യ അവതരിപ്പിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.

10 ഭാഷകളായി ത്രീഡിയില്‍ ആണ് കങ്കുവ ഒരുങ്ങുന്നത്.ദിഷ പഠാനിയാണ് നായിക. പിരീയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാകും സിനിമ.ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം.

ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :