Malaikottai Vaaliban Final Collection: 30 കോടി തൊടാതെ വാലിബന്‍, ഫൈനല്‍ കളക്ഷന്‍ ഇത്രമാത്രം !

വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
Malaikottai Vaaliban
രേണുക വേണു| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (14:23 IST)

Final Collection: ഫൈനല്‍ കളക്ഷനില്‍ 30 കോടി തൊടാന്‍ സാധിക്കാതെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ആഗോള തലത്തില്‍ ചിത്രത്തിനു നേടാന്‍ സാധിച്ചത് 29.85 കോടിയാണ്. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് 14.42 കോടിയും ഓവര്‍സീസില്‍ നിന്ന് 13.13 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി വാലിബന് ആകെ നേടാനായത് 2.3 കോടി മാത്രമാണ്.

വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് നോക്കിയാലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വാലിബന് സാധിച്ചിട്ടില്ല. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായതിനാല്‍ വലിയ ഹൈപ്പോടെയാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഫാന്‍സ് ഷോയ്ക്ക് പിന്നാലെ ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചത് ബോക്‌സ്ഓഫീസിലും തിരിച്ചടിയായി.

അതേസമയം മലൈക്കോട്ടൈ വാലിബന്‍ ഫെബ്രുവരി 23 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സംപ്രേഷണ അവകാശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :