1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. This Celebrities can not vote in India

ഈ പ്രമുഖ സിനിമാ നടിമാര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശം ഇല്ല!

This Celebrities
രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വോട്ട് ചെയ്യാന്‍ എത്തുന്ന താരങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചില പ്രമുഖ സിനിമ താരങ്ങള്‍ക്ക് വോട്ടവകാശം ഇല്ല. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ടിന് രാജ്യത്ത് വോട്ട് ചെയ്യാനുള്ള അവകാശമില്ല. താരത്തിന് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. കൂടാതെ നടി കത്രീന കൈഫിനും ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല. കത്രീനയ്ക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. എന്നാല്‍ താരം വര്‍ഷങ്ങളായി ഇന്ത്യയിലാണ് താമസിക്കുന്നത്. കാശ്മീര്‍ സ്വദേശി മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സൊസൈനിന്റെയും മകളാണ് കത്രീന.
 
അമീര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ ഖാനും വോട്ടവകാശം ഇല്ല. ഇദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വമാണുള്ളത്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇന്ത്യയില്‍ വോട്ടവകാശം ഇല്ല. നടി ബഹറിനിലാണ് ജനിച്ചത്. മാതാപിതാക്കള്‍ ശ്രീലങ്കന്‍ -മലേഷ്യന്‍ വംശജരാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍